ദോഹ: ഖത്തർ ആതിഥേയത്വം വഹിച്ച 2022-ലെ ഫിഫ ലോകകപ്പിനെ വീണ്ടും വാനോളം പുകഴ്ത്തി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. താൻ കണ്ടിട്ടുള്ളതിൽ വച്ച് "ഏറ്റവും മികച്ച ലോകകപ്പ്" ഖത്തറിലേതായിരുന്നു എന്ന് അദ്ദേഹം ആവർത്തിച്ചു. ......
ദോഹ:ലോകമെമ്പാടുമുള്ള അറബി സാഹിത്യ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തർ ഫൗണ്ടേഷനും സ്പെയിനിലെ ഗ്രാനഡ സർവകലാശാലയും സംയുക്തമായി ഏർപ്പെടുത്തിയ 'റദ്വ ആശൂർ അറബിക് സാഹിത്യ പുരസ്കാര'ത്തിന്റെ രണ്ടാം പതിപ്പിലേക്ക് കൃതികൾ ക്ഷണിച്ചു. മികച്ച അറബി സാഹിത്യസൃഷ്ടികൾ നടത്തുന്ന എഴുത്തുകാർക്ക് തങ്ങളുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ഒരു മാസത്തെ സൗജന്യ റൈറ്റിംഗ് റെസിഡൻസി റിട്രീറ്റ് (എഴുത്തുപുര) ആണ് ഈ പുരസ്കാരത്തിലൂടെ ലഭിക്കുക. ......
കാസർകോട്: വിവാഹത്തിന്റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. കാസർകോട്ടെ പാണലത്താണ് സംഭവം.......
ദോഹ: ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ കൊയ്ത്തുമായി നാലാമത് ജി.സി.സി ഗെയിംസിൽ ഖത്തറിന് ഉജ്ജ്വല കിരീടം. ദോഹ ആതിഥേയത്വം വഹിച്ച കായികമാമാങ്കത്തിൽ 48 സ്വർണവും 50 വെള്ളിയും 36 വെങ്കലവുമടക്കം ആകെ 134 മെഡലുകൾ നേടിയാണ് ആതിഥേയരായ 'ടീം ഖത്തർ' ഒന്നാം സ്ഥാനം നിലനിർത്തിയത്. ......
ദോഹ: ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ഹൃദയങ്ങളിൽ ജീവകാരുണ്യത്തിന്റെ സമാനതകളില്ലാത്ത അടയാളപ്പെടുത്തലുകൾ നടത്തി വിടപറഞ്ഞ മുഹമ്മദ് ഈസ എന്ന ഈസക്കയുടെ സ്മരണകൾ അയവിറക്കുന്ന അമാനുള്ള വടക്കാങ്ങര എഡിറ്റ് ചെയ്ത 'ഈസക്ക എന്ന വിസ്മയം' പുസ്തകം ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ വായനക്കാരുടെ ശ്രദ്ധ കവരുകയാണ്. മേളയിലെ ഐ.പി.എച്ച് (IPH) പവലിയനിലൂടെ ഇതിനകം തന്നെ പുസ്തകത്തിന്റെ നിരവധി കോപ്പികളാണ് വിറ്റഴിഞ്ഞത്.ഖത്തറിലെ കലാ, കായിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ പകരം വെക്കാനില്ലാത്തവിധം നിസ്വാർത്ഥ സേവനം കാഴ്ചവെച്ച വ്യക്തിത്വമായിരുന്നു ഈസക്ക. ......
ദോഹ : സ്വപ്നങ്ങളിൽ എവിടെയും 'നഴ്സിംഗ്' എന്നൊരു കരിയർ ഉണ്ടായിരുന്നില്ല. എന്നാൽ ആശുപത്രി കിടക്കയിൽ വെച്ചുണ്ടായ ഒരു ആരോഗ്യപരമായ അനുഭവം ആ പെൺകുട്ടിയുടെ ജീവിതത്തിന്റെ ദിശ തന്നെ മാറ്റിമറിച്ചു. ......
ദോഹ:ഗൾഫിലും യൂറോപ്പിലും 'കോക്രോച്ച് ജനതാ പാർട്ടി' പ്രവാസി തരംഗം. നാട്ടിലെ യുവാക്കൾക്ക് പുറമെ ഗൾഫ് രാജ്യങ്ങളിലെയും യൂറോപ്പിലെയും അമേരിക്കയിലെയും മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം ഈ പ്രസ്ഥാനത്തെ വലിയ രീതിയിൽ ഏറ്റെടുത്തിരുന്നു. ......
പ്രാദേശിക ചെറുകിട രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തി നഷ്ടപ്പെടുകയും സീറ്റു വിഭജനസമയത്ത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ സമ്മർദ്ദത്തിലാക്കുകയും ചെയ്ത കാഴ്ചയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലും തുടർന്നുള്ള ഫലത്തിലും കാണാൻ കഴിഞ്ഞത്. 2021 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ 11 ഘടകകക്ഷികൾക്ക് നിയമസഭയിൽ പ്രാതിനിത്യമുണ്ടായിരുന്നു. ......
മുഖ്യമന്ത്രി വി ഡി സതീശന് തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷമുണ്ടായ വമ്പിച്ച ജനപ്രീതി അപകടകരമാണെന്നു വിലയിരുത്തിയ സിപി എം സംസ്ഥാന നേതൃത്വം, സതീശന് മതേതര വാദികൾക്കിടയിലും ന്യൂനപക്ഷങ്ങൾക്കിടയിലുമുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണ് പ്രാഥമികമായി ചെയ്യേണ്ടത് എന്നു തീരുമാനിച്ചിരുന്നു. അതിനായി സമൂഹ മാധ്യമങ്ങളിലൂടെ സാധ്യമായ എന്തു പ്രചാരണം നടത്താനും സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങൾ മുതൽ ബ്രാഞ്ച് കമ്മറ്റിയംഗങ്ങൾ വരെയുള്ളവർ രംഗത്തുവരണമെന്നും നിർദ്ദേശിച്ചിരുന്നു. ......
തിരുവനന്തപുരം: കേരളത്തിൽ ബലി പെരുന്നാൾ പ്രമാണിച്ച് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. മേയ് 27,28 തീയതികളിലാണ് അവധി.......